Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Providence Basketball

പ്രൊ​​വി​​ഡ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ: സെ​​ന്‍റ്് ആ​​ൽ​​ബ​​ർ​​ട്ട്സും എ​​സ്എ​​ച്ച് ചാ​​ല​​ക്കു​​ടി​​യും ജേ​​താ​​ക്ക​​ൾ

ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​രി​​ലെ പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​ൽ ന​​ട​​ന്ന ജോ​​ർ​​ജ് മാ​​ത്യു മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ല​​ക്കു​​ടി സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി.

സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ് 82-67 സ്കോ​​റി​​ന് ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് 35-22 സ്കോ​​റി​​ന് കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​​നി​​ത​​ക​​ളി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് പാ​​ലാ ഇ​​ട​​പ്പ​​ള്ളി​​യി​​ലെ അ​​മൃ​​ത മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നെ (55-28) നു ​​പ​​രാ​​ജ​​യ​​പെ​​ടു​​ത്തി.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, (62-32)നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം മോ​​ഹ​​ൻ ദാ​​സ് കോ​​ള​​ജ് ഓ​​ഫ് എന്‍ജിനി​​യ​​റിം​​ഗി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി വെ​​ങ്ക​​ലം നേ​​ടി.

മി​​ക​​ച്ച പു​​രു​​ഷ താ​​ര​​മാ​​യി സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സി​​ന്‍റെ വി​​ന​​യ് ശ​​ങ്ക​​റും സേ​​ക്ര​​ഡ് ഹാ​​ർ​​ട്ടി​​ന്‍റെ അ​​ലീ​​ന മാ​​ത്യു വ​​നി​​താ താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Latest News

Up